10:10pm 04 September 2026
NEWS
മനുഷ്യാവകാശ കമ്മീഷൻ എസ്. പി. ബിജോ അലക്സാണ്ടർക്ക് യാത്രയയപ്പ്
27/02/2025  06:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മനുഷ്യാവകാശ കമ്മീഷൻ എസ്. പി. ബിജോ അലക്സാണ്ടർക്ക് യാത്രയയപ്പ്

തിരുവനന്തപുരം:  മനുഷ്യാവകാശ കമ്മീഷൻ അന്വേഷണവിഭാഗത്തിൽ നിന്നും ഇന്ന് (28/02/2025) വിരമിക്കുന്ന പോലീസ് സൂപ്രണ്ട് (എസ്.പി) ബിജോ അലക്സാണ്ടർക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി.

കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര അധ്യക്ഷയായിരുന്നു.  രജിസ്ട്രാർ ബി. എസ്. രേണുക ദേവി  ഫിനാൻസ് ഓഫീസർ തുഷാര ജോർജ്ജ് എന്നിവർ ഉപഹാരങ്ങൾ നൽകി.

ഡി.വൈ.എസ്.പി. എസ്.എസ്. സുരേഷ് കുമാർ, പ്രൈവറ്റ് സെക്രട്ടറി എസ്. രഘുകുമാർ, സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ, പി.ആർ.ഒ. പി.എം. ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ ബിജോ അലക്സാണ്ടർ 1995-ലാണ് പോലീസ് സർവീസിൽ പ്രവേശിച്ചത്.  ഹിമാലയ, സുകുമാരപിള്ള, കൗശൽകുമാർ കൊലപാതക കേസുകൾ, പരവൂർ ലൈംഗിക പീഡനം, നിരവധി മോഷണ കേസുകൾ, ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസ് തുടങ്ങി പ്രമാദമായ നിരവധി അന്വേഷണങ്ങൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്.  170 ഗുഡ് സർവ്വീസ് എൻട്രികൾ ലഭിച്ച ഉദ്യോഗസ്ഥനാണ് ബിജോ അലക്സാണ്ടർ.  തൃപ്പുണിത്തുറയിലാണ് അദ്ദേഹം താമസിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img